മഴയൊത്തൊരു മൂന്നാർ യാത്ര – കാടറിഞ്ഞ്, മഴയറിഞ്ഞ്, മഞ്ഞറിഞ്ഞ്…..
Travel Sep 25, 2017
നീണ്ട 10 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നാട്ടിൽ എത്തുന്നത് ആദ്യമായിട്ടായിരുന്നു . ഇതിനുമുമ്പ് നാട്ടിൽ ഞങ്ങളിൽ പലരും പല പ്രാവിശ്യം വന്നിട്ടുണ്ടെങ്കിലും, 2008 ൽ കലാലയത്തിന്റെ പടിയിറങ്ങിയതിനു ശേഷം എല്ലാവരും ഒരുമിച്ചു (രണ്ടു മൂന്നു പേര് ഒഴികെ) നാട്ടിൽ കൂടുന്നത് ഇതാദ്യമായിട്ടായിരുന്നു. കോളേജ് ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും ഒരുമിച്ച് അനുഭവിച്ചത്തിനും അസ്വദിച്ചത്തിനും ശേഷം ജീവിതത്തിന്ടെ പല തിരക്കുകളിലേക്കും ഊളിയിടേണ്ടി വന്നവരായിരുന്നു ഞങ്ങൾ. എല്ലാവരും ഒരുമിച്ചു നാട്ടിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ആവേശമായിരുന്നു. അതിനിടയിൽ ഷാഹിദാണെന്നു തോന്നുന്നു ഒരുമിച്ചൊരു ട്രിപ്പ് പോകുന്നതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരും ഒരേ മനസ്സോടെ അതിനെ പിന്തുണച്ചു . ഒരുമിച്ചുള്ള യാത്രയും താമസവും,കൂട്ടത്തിലുള്ള ഏതെങ്കിലുമൊരുത്തനെ വേണ്ടുവോളും കളിയാക്കിയും ഉള്ള ഒരു ട്രിപ്പ് ഞങ്ങള്കെല്ലാവർക്കും അത്രേമേൽ ആനന്ദമുളവാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് യാത്രയുടെ രണ്ടു ദിവസം മുൻപ് മാത്രം ആദ്യത്തെ മോളുണ്ടായ ഷാഹിദും രണ്ടു ദിവസം കഴിഞ്ഞു ഭാര്യയുടെ പ്രസവ ദിവസം ഉറപ്പിച്ച നൗഫലും പുതിയ ജോലിയിൽ ജോയിൻ ചെയ്തതിന്ടെ പിറ്റേ ദിവസംതന്നെ രണ്ടു ദിവസത്തെ ലീവ് ചോദിച്ചു വാങ്ങി മന്സൂറും (മനു) പുതുതായി തുടങ്ങാൻ ഇരിക്കുന്ന ബിസിനസ്സിന്റെ സന്ഗീർണതകൾക്കിടയിലും ഏല്ലാം മാറ്റി വെച്ച് ഷാദും യാത്ര കഴിഞ്ഞ പിറ്റേ ദിവസം മടങ്ങിപ്പോവേണ്ട ഞാനും ഞങ്ങളുടെ പഴയ ആ മധുരിക്കുന്ന കലാലയ ജീവിതത്തിലേക്കൊരു കൂടുവിട്ട് കൂടുമാറലിനു തയ്യാറായത്. യാത്ര എവിടെക്കാണെന്നോ, അതിന്റെ പരിസമാപ്തി എന്താണെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല.
പിന്നീടങ്ങോട്ട് ചർച്ചകൾതന്നെ ആയിരുന്നു ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ, എങ്ങോട്ടു പോകണം, എങ്ങിനെ പോകണം, എന്ന് പോകണം തുടങ്ങിയ നീണ്ട ചർച്ച. ഗ്രൂപ്പിൽ സ്ഥിരമായി ഉണ്ടാവുന്നവരും ഗ്രൂപ്പിൽ തലകാണിച്ചു പോകുന്നവരും അഭിപ്രായങ്ങളോട് അഭിപ്രായമായിരുന്നു. ഞങ്ങൾ 13 പേര് നാട്ടിൽ ഉണ്ടാവും എന്നതിനാൽ തന്നെ 13 തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായി. ടെമ്പോ ട്രാവലർൽ പോയാലോ എന്ന് ഒരു തീരുമാനത്തിൽ എത്തി. രണ്ടുമൂന്നു ദിവസത്തിന് ശേഷം ആ തീരുമാനം മാറി രണ്ടു ഇന്നോവയിൽ പോകാൻ എന്നായി. എല്ലാര്ക്കും സമ്മതം! അതിനിടയിൽ ഒരാശയം കൂടി വന്നു. ബുള്ളറ്റ് ട്രിപ്പ്.
പിന്നെഒന്നുംനോക്കിയില്ല. എങ്ങിനെപോകുംഎന്നതിന്തീരുമാനമായി. എങ്കിലുംകൂട്ടത്തിൽചിലർക്ക്ബുള്ളറ്റ്സേഫ്അല്ല, നാട്ടിൽനല്ലമഴയാണ്, നമ്മൾഅവധിക്കുവന്നിട്ട്ബുള്ളറ്റിൽപോകണോഎന്നൊക്കെഉള്ളഎതിരഭിപ്രായം. എങ്കിലുംഗ്രൂപ്പിലെചിലബുള്ളറ്റ്പ്രേമികളുടെആഗ്രഹത്തിന്വഴങ്ങിമറ്റുള്ളവരുംസമ്മദംമൂളി. ഞങ്ങൾഎങ്ങിനെപോയിഎന്നതുപിന്നീട്പറയാം! ബുള്ളറ്റ്എന്ന്തീരുമാനിച്ചത്മൂതൽഎങ്ങിനെബുള്ളറ്റിൽയാത്രപോകേണ്ടത്, ബുള്ളെറ്റിൽപോകുമ്പോൾഎന്തൊക്കെശ്രദ്ധിക്കണം,എന്തൊക്കെമുൻകരുടതൽവേണംഎന്നൊക്കെഞങ്ങളുടെകൂട്ടത്തിലെബുള്ളറ്റ്ട്രിപ്പിൾമുന്പരിചയമുള്ളയാഷികിന്റെക്ലാസ്സുകളായിരുന്നു. അനുസരണയുള്ളവിദ്യാർത്ഥികളെപോലെബുള്ളറ്റ്പ്രേമികൾസദൂകംഅത്കേട്ടുകൊണ്ടിരുന്നു. ഷാദ്, മുഹമ്മദ്,ഷാഹിദ്, കാപ്പാടൻഎന്നആഷിക്എന്നിവരായിരുന്നുയാഷികിന്പുറമെബുള്ളെറ്റിനെഅനുക്കൂലിച്ചിരുന്നവർ.
ഓഗസ്റ്റ് പകുതി മുതൽ ഓരോരുത്തരായി നാട്ടിൽ എത്തി തുടങ്ങി. സെപ്തംബര് ഒന്നിനായിരുന്നു ഞാൻ എത്തിയത്. അന്നുമുതൽ നാട്ടിൽ നല്ല മഴ ആയിരുന്നു, ചെറുപ്പത്തിൽ മഴ നനഞ്ഞു ആസ്വദിക്കുമായിരുന്ന ഞാൻ ഇപ്പോൾ മഴ കണ്ടു അസ്വദിക്കാനായിരുന്നു ഇഷ്ട്ടപെടുന്ന. രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ കുറച്ചുപേർ ഒരു ഇന്നോവയിൽ അടുത്ത ടൌൺ ആയാ കോഴിക്കോട്ടേക്ക് എന്റെ ഒരു ആവിശ്യത്തിന് പോയപ്പോഴാണ് അതിൽ ചിലരുടെ മനസ്സു തുറന്നത്. അവർക്കൊന്നും ഈ മഴയത്തു ബുള്ളറ്റിൽ പോകാൻ താൽപ്പര്യം ഇല്ല, നമുക്ക് ഒരു ഇന്നോവയിലും ബാക്കി ബുള്ളറ്റ് താൽപ്പര്യമുള്ളവർ അങ്ങിനെയും പോയാൽ പോരെ എന്നും അഭിപ്രായപ്പെട്ടു. ആദ്യം ബുള്ളെറ്റിനു വാശിപിടിച്ചിരുന്ന കാപ്പാടനും ഇതേ അഭിപ്രായമാണ് ഇപ്പൊ ഉള്ളത്. ഇപ്പോൾ നമ്മൾ ഇതിനെ കുറിച്ച് ഒന്നും പറയണ്ട. ബുള്ളെറ്റിലെ യാത്ര ഇഷ്ട്ടപെടുന്ന ചിലർ നമ്മുടെ കൂട്ടത്തിൽ ഉള്ളതിനാൽ അവരെ നിരുത്സാഹപ്പെടുത്തേണ്ട. ഞങ്ങൾ എന്ത് പരിപാടി പ്ലാൻ ചെയ്താലുംഇതുപോലെ പല ചർച്ചകൾ ഉണ്ടാവുമെങ്കിലും അവസാനം രമ്മ്യതയിൽ എത്താറാണ് പതിവ്. ആ ഒരു വിശ്വാസം എല്ലാര്ക്കും ഉണ്ടായിരുന്നു.
അങ്ങിനെ പോകാൻ തീരുമാനിച്ച തീയതി യുടെ തലേ ദിവസം വന്നെത്തി. മൂന്ന് പേര് അവസാന നിമിഷം മറ്റു കാരണങ്ങളാൽ പിന്മാറി, യാത്രക്ക് 10 പേരായി ചുരുങ്ങി. എല്ലാരും ബുള്ളറ്റിൽ പോകാം എന്നാണല്ലോ ആദ്യം തീരുമാനിച്ചിരുന്നത് . ചിലർക്ക് ബുള്ളറ്റ് വേണ്ട എന്നത് രഹസ്യാമായി ചർച്ചയും നടന്നതിനാൽ ഒരു അവസാന തീരുമാനത്തിനായി ,പോകുന്നതിന്ടെ തലേ ദിവസം എല്ലാവരും കൊണ്ടോട്ടിയിൽ വെച്ച് കൂടി. അതുവരെ,ബുള്ളറ്റ് പ്രേമികളായ ഷാദിനും മുഹമ്മദിനും ഷാഹിദിനും യാഷികിനും ഇന്നോവയെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. അവരോടു കാര്യമവതരിപ്പിച്ചപ്പോൾ അവർ ബുള്ളറ്റ് അല്ലാതെ വേറെ ഒന്നിനും സമ്മതിക്കുന്നില്ല. ആദ്യം തീരുമാനിച്ചത് ബുള്ളറ്റിൽ അല്ലേ, പിന്നെന്താ ഇപ്പൊ? ബുള്ളറ്റും കാറും ആയാൽ ട്രിപ്പ് കൊളമാവും, ആരാ ഈ തിരിപ്പു ഉണ്ടാക്കിയതു എന്നൊക്കെ ഉള്ള ചോദ്യങ്ങൾ അവരിൽ നിന്നും ഉയർന്നു. അവസാനം പറഞ്ഞു പറഞ്ഞു ഒരു തീരുമാനത്തിൽ എത്തി ഒരു ഇന്നോവയും അഞ്ചു ബുള്ളറ്റും. ഷാദ്, മുഹമ്മദ്, ഷാഹിദ്, യാഷിക്, കാപ്പാടൻ (അവസാനത്തെ ചർച്ചയിൽ അവൻ ബുള്ളറ്റ് കൊണ്ട് വരാം എന്ന് ഏറ്റു, എങ്കിലും അവൻഉ ഇന്നോവയിൽ പോകാനായിരുന്നു താല്പര്യം).അങ്ങിനെ പിറ്റേ ദിവസം (17/09/2017) രാവിലെ എല്ലാവരും മോങ്ങം എന്ന സ്ഥലത്തു എത്തണമെന്നും മുഹാമ്മദിനെ പോകുന്ന വഴി മലപ്പുറത്ത് നിന്നും നൗഫലിനെ ഭാര്യ വീടായ പെരിന്തൽമണ്ണയിൽ നിന്നും ഒപ്പം ചേർക്കാം എന്നുo തീരുമാനിച്ചു കൊണ്ടോട്ടിയിൽ നിന്നും എല്ലാവരും പിരിഞ്ഞു.
പുലർച്ചെ കോരിച്ചൊരിയുന്ന മഴയത്തു ഓരോരുത്തരായി മോങ്ങത്തു എത്തി തുടങ്ങി. ആദ്യം ഇന്നോവ എത്തി. റംസിൽ,മനു, രജീഷ് എന്നിവർ ഏകദേഹം ഏഴു മണി ആയപ്പോഴേക്കും എത്തി. ബുള്ളെറ്റുമായി പുളിക്കലിൽ നിന്ന് ഷാദും രാമനാട്ടുകരയിൽ നിന്ന് ഷാഹിദും കൊണ്ടോട്ടിയിൽ നിന്നു യാഷിക്കും വന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് മലപ്പുറത്ത് അവന്ടെ ബുള്ളറ്റുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്നലെ പറഞ്ഞ പ്രകരം അഞ്ചാമത് ഒരു ബുള്ളറ്റും കൂടെ വേണമല്ലോ, കാപ്പാടൻ ഏറ്റ ബുള്ളറ്റ്! അങ്ങനൊരു ബുള്ളറ്റ് ഇല്ല! അവനായിരുന്നു ഇന്നോവ തലേന്ന് വാടകക്കെടുത്തതും മോങ്ങത്തെത്തിച്ചതും. ഇനി എന്താണ് നടക്കാൻ പോകുന്നെതെന്നു പറയാൻ പറ്റില്ല. ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു മുൻശുണ്ഠിക്കാരാണല്ലോ ഷാദും ഷാഹിദും .അവർക്കിത് ഉൾകൊള്ളാൻ പറ്റില്ല, എല്ലാവരും ബുള്ളറ്റിൽ പോകും എന്നയിടത്തു നിന്നും അഞ്ചു ബുള്ളറ്റ് വരെ അവർ എത്തിയിരുന്നതാണ്. അവസാനം ആ മൂന്നു ബുള്ളറ്റും മോങ്ങത്തെത്തി, ഞങ്ങൾ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു. “അഞ്ചാമത് ഒരു ബുള്ളറ്റും കൂടെ ഇല്ലാതെ ഈ ടൂർ ഇവിടുന്നു മുന്നോട്ടു പോകില്ല “എന്ന ആദ്യ വെടി ഷാദ് പൊട്ടിച്ചു, ഷാഹിദ് അതിനെ പിന്താങ്ങുകയും ചെയ്ട്. യാഷിക് പറഞ്ഞ, ബുള്ളറ്റ് ട്രിപ്പിനാവശ്യമായ എല്ലാ സാധനങ്ങളും 8000 രൂപ കൊടുത്തു ബാംഗ്ലൂരിൽ നിന്നും വാങ്ങിയ ഷാഹിദിന് സഹിക്കാൻ പറ്റില്ലല്ലോ.
പക്ഷെ ഒരു റൈൻ കൊട്ട് പോലും ഇല്ലാതെയാണ് യാഷിക് വന്നത് എന്നത് വേറെ സത്യം. റൈൻ കൊട്ട് പോട്ടെ തണ്ടർബേർഡ് എന്ന അവന്ടെ ബൈക്കിനു RC വരെ ഇല്ലായിരുന്നു. തല്ക്കാലം ഒരു ആക്ടിവ യുടെ RC യുമായിട്ടായിരുന്നു മൂപ്പരുടെ വരവ്.പലവിധത്തിലും പ്രശനം പരിഹരിക്കാൻ ശ്രമിച്ചു നോക്കി, അവർ അയയുന്നു മട്ടില്ല. അഞ്ചു ബുള്ളെറ്റ് ഇല്ലങ്കിൽ ഞങ്ങൾ ബുള്ളറ്റിൽ വേറെ വഴിക്കു പോകും ഇങ്ങള് ഇന്നോവയിൽ എങ്ങോട്ടെങ്കിലും പൊയ്ക്കോ എന്ന ലൈൻ.
സമയം കടന്നു പോകുന്നു 7 മണി 8 മാണി ആയി 8 മണി 8.30 ആയി, 9 ആയപ്പോയേക്കും ഒരു വിധത്തിൽ അവരെ മയപെടുത്തി ഞങ്ങൾ യാത്ര പുറപ്പെട്ടു. മലപ്പുറത്ത് നിന്ന് മുഹമ്മദിനെ കൂട്ടി ആദ്യം മലപ്പുറം എയർലൈൻസ് ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു, ഒരുമിച് ഭക്ഷണം കഴിക്കുന്നിതിടയിൽ തന്നെ ഞങ്ങൾക്കിടയിലുള്ള മഞ്ഞുരുകി. ഭക്ഷനംകഴിചു പുറത്തിറങ്ങുമ്പോൾ അതാ അടുത്ത പ്രശനം, മുഹമ്മദിന്റെ ബുള്ളറ്റ് പഞ്ചർ! ഞായറായ്ച ദിവസം ആര് പഞ്ചർ കട തുറക്കാൻ? “ഇതാണ് ഈ ബുള്ളറ്റിന്റെ പ്രശ്നം ഒരു ബുള്ളറ്റ് പണിമുടക്കിയാൽ എല്ലാവരും സഹിക്കണം, ഇങ്ങളെകൊണ്ട് ഞങ്ങളും എടങ്ങേറായി “എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കി തുടങ്ങിയപ്പോയേക്കും ഷാഹിദിന്റെ മറുപടി, “ഇങ്ങളോടാരെ ഞങ്ങളെ കൂടെ പോരാൻ പറഞ്ഞട് നിങ്ങൾ വേറെ പൊയ്ക്കോ”. എന്തായാലും പഞ്ചർ അടക്കണമല്ലോ . ഇനി എവിടെങ്കിലും പഞ്ചർ കട തുറന്നിട്ടുണ്ടോ എന്ന് നോക്കാൻ വേണ്ടി ഞങൾ പല വഴിക്കും നീങ്ങി, അവസാനം മലപ്പുറത്തിന്ടടെ ഒരു മൂലയിൽ ഒരു പഞ്ചർ ഷോപ് തുറന്നിരിക്കുന്നു, നേരെ അവിടെ പോയി പഞ്ചർ അടച്ചു. അവിടുന്ന് നൗഫലിനെ കൂടെക്കൂട്ടി ചെറുപ്പളശ്ശേരി വഴി പാലക്കാടു എത്താനായിരുന്നു തീരുമാനം. ഞങ്ങൾ നാലു ബുള്ളറ്റും ഒരു ഇന്നോവയും ഒരുമിച്ചു നല്ല മഴയത്തു വീതി കുറഞ്ഞ റോഡിലൂടെ യാത്ര തുടർന്ന് . ഇന്നോവയിൽ ഞങ്ങൾ ആറു പേര്, ഞാൻ, കാപ്പാടൻ, രജീഷ് ,മനു,നൗഫൽ റംസീൽ. ഞങ്ങളുടെ ആദ്യത്തെ ഇര മനു എന്ന മൻസൂറായിരുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി ജീവൻ വരെ നല്കുന്ന പരോപകാരി ആയ അവനു തീരെ ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞു അവന്ടെ ഉമ്മ അവനെ ഇന്നലേംകൂടെ ചീത്ത പറഞ്ഞിട്ടേ ഉള്ളു. അതിനാൽ തന്നെ കമ്പനി മീറ്റിംഗ് എറണാംകുളത്തു ഉണ്ട് എന്ന് ഉമ്മയോടു കള്ളം പറഞ്ഞാണ് അവൻ ഞങ്ങളുടെ കൂടെ പോരുന്നത്. ആ കള്ളം പിന്നീട് പൊളിയുകയും ചെയ്തു. ശക്തിയായ മഴയിൽ റോഡിന്റെ ഇരു ഭാഗങ്ങളിലെ വയലുകൾ വെള്ളം നിറഞ്ഞും അതിനിടയിലൂടെ ഉള്ള റോഡിലൂടെ ഉള്ള യാത്ര ആനന്ദമുളവാക്കുന്നതായിരുന്നു. ബുള്ളറ്റിൽ ഉള്ളവർക്ക് അതൊരു ബുദ്ധിമുട്ടായിട്ടു ഞങ്ങൾക്ക് തോന്നി. അവർകു കാറിൽ പോന്നാൽ മതിയാരുന്നു എന്ന് ഞങ്ങൾ ആശിച്ചു.
ആഷിക്ക് അല്ലാത്തവർക്ക് റൈൻ കൊട്ടുണ്ടെങ്കിലും, അവർ മഴകൊണ്ട് പോകുന്നത് പ്രയാസമായി ഞങ്ങൾക്ക് തോന്നി. ഇടയ്ക്കു മഴയുടെ ശക്തി ഒന്ന് കുറഞ്ഞപ്പോൾ, വഴി അരികിൽ കണ്ട ചായക്കടയിൽ നിന്നും ചായ കുടിക്കാൻ വേണ്ടി നിർത്തി. അവിടെ മുതലാണ് യാത്രയുടെ ഗതി മാറുന്നത്. ചെറിയ ഇടവേളയ്ക്കു മഴ മാറി നിന്നപ്പോൾ ഞാനും രജീഷും കാപ്പാടനും ബുള്ളറ്റ് ഓടിച്ചു നോക്കട്ടെ എന്നും പറഞ്ഞു ഇന്നോവയിൽ നിന്നും ഇറങ്ങി. ഷാദും മുഹമ്മെടും ഷാഹിദും ഇന്നോവയിലേക്കും, ആ പരുക്കൻ മുഴക്കവും ഇരുമ്പും തുരുമ്പുമൊക്കെ ചേരുന്ന ആ റഫ് ആൻഡ് ടഫ് ലുക്കിലുള്ള യാത്രക്ക് ഒരു രാജഗീയ പ്രൗഢിതന്നെ ഉണ്ടെന്നു ഞങ്ങൾക്ക് അപ്പോഴാണ് മനസിലായത്. കൂട്ടിനു ചാറ്റൽ മഴകൂടി അകമ്പടി സേവിച്ചപ്പോൾ എല്ലാം പൂർണമായി. അങ്ങിനെ പാലക്കാട് അവിടുന്ന് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറയിലെ ഒരു പള്ളിയിൽ കയറി നമസ്കാരവും മറ്റും കഴിഞ്ഞു പൊള്ളാച്ചിയിൽ എത്തി അവിടെ നിന്നും നല്ല വെജിറ്റേറിയൻ ഉച്ച ഭക്ഷണവും കഴിഞ്ഞു നേരെ ഉടുമ്പൽപെട്ടു. പൊള്ളാച്ചി മുതൽ ഉടുമ്പൽപെട്ടു വരെ ഉള്ള നിരന്ന റോഡിനു ഇരു വശത്തും ഞങ്ങൾക്ക് കാറ്റു വീശിത്തരുന്നതരത്തിൽ കാറ്റാടികൾ നിരന്നുകിടക്കുന്നത് മനോഹരമായ കാഴ്ച ആയിരുന്നു. അതിനിടയിൽ യാഷിക്കിന്റെ തണ്ടർബേർഡ് ഓടിക്കാൻ എനിക്ക് ഒരു ആഗ്രഹം, അതും സാധിച്ചു. എങ്കിൽ മറ്റു ബുള്ളറ്റ് ഓടിക്കുന്നതിൽ നിന്നും വ്യത്യസ്തത അനുഭവപ്പെട്ടു, എന്തോ ഒരു മിസ്സിംഗ് അനുഭപ്പെടുന്നപോലെ .അത് സാദാരണ ഉണ്ടാകുന്നതാവും എന്ന് മനസ്സിൽ വിചാരിച്ചു വിട്ടുകളയുകയും ചെയ്തു.
ഉടുമ്പേൽപെട്ട മുതൽ മൂന്നാർ വരെ ഉള്ള 85കിലോമീറ്റര് ബുള്ളെറ്റിന്മേലുള്ള യാത്ര! അതിന്റെ ആനന്ദമോ ആസ്വാദനമോ പറഞ്ഞ അറിയിക്കാൻ പറ്റാത്ത അത്രയും ആയിരുന്നു. ബുള്ളറ്റ് യാത്രയെ, പ്രത്യേകിച്ചും കോരിച്ചൊരിയുന്ന മഴയും, കാറ്റും, കോടയും മറികടന്നുള്ള യാത്രയെ കുറിച്ചുള്ള മുൻവിധി തീർത്തും തെറ്റായിരുന്നെന്നു എനിക്ക് ബോധ്യപ്പെട്ടു. ഉടുമ്പൽപേട്ടയിൽ നിന്നും ഞങ്ങൾ അഞ്ചു പേർ ബുള്ളറ്റിലും ബാക്കി അഞ്ചു പേർ ഇന്നോവയിലുമായി മൂന്നാർ റോഡിലേക്ക് പ്രവേശിച്ചു. ഞാനും,കാപ്പാടനും,രജീഷും, യാഷിക്കും ,മുഹമ്മെടും ബുള്ളെറ്റിലായിരുന്നു. അധികം വീതിയില്ലാത്ത എന്നാൽ നല്ല വൃത്തിയുള്ള റോഡ്ആയിരുന്നു തുടക്കത്തിൽ. റോഡിന്റെ ഇരു വശത്തും വിശാലമായ ഒഴിഞ്ഞ പറമ്പുകളും. നേരിയ മഴയും ഞങ്ങൾക്ക് അകമ്പടിയായിട്ടുണ്ടായിരുന്നു.സമയം അപ്പോയെക്കും ഏകദേശം അഞ്ചു മണി ആയി തുടങ്ങി. പ്ലാൻ ചെയ്തിരുന്ന സമയക്രമമൊക്കെ എപ്പോയെ താളം തെറ്റിയിരുന്ന്. മഴ ചിലപ്പോൾ ഉച്ചത്തിലായും ചിലപ്പോ മൗനമായും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായി.
വഴിയിൽ ഒഴിഞ്ഞ സ്ഥലത്തു ഒരു ചായ കട കണ്ടപ്പോൾ അവിടെ നിർത്തി ചായ കുടിക്കാൻ തീരുമാനിച്ചു. അവിടെ വെച്ചും പതിവായി ഉണ്ടാവാറുളള ഫോട്ടോ പിടുത്തം ഉണ്ടായിരുന്നു.കൂട്ടത്തിലെ ഫോട്ടോഗ്രാഫർ , രജീഷും അവന്ടെ DSLR മറ്റുള്ളവർ മൊബൈലിലും ചിത്രങ്ങൾ പകർത്തികൊണ്ടിരുന്നു. പറയാൻ വിട്ടു പോയി , മുഹമ്മദിന്റെ അടുത്ത് മറ്റൊരു സാധനംകൂടെ ഉണ്ടായിരുന്നു. ഫോട്ടോയും വിഡിയോയും പിടിക്കാൻ വേണ്ടി, ഈ ടൂറിനായി മാത്രം വാങ്ങിയാ ഗോ_പ്രൊ. സാദാരണ ക്യാമെറയിൽ നിന്നും വ്യത്യസ്തമായ സൗകര്യങ്ങൾ ഉള്ള ഒരു ക്യേമറ ആയിരുന്നു അത്.
അങ്ങിനെ യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ DSLR ഉം ഗോപ്രോയും ഞങ്ങളുടെ എല്ലാ ചലനങ്ങളും ഒപ്പിയെടുത്തു കൊണ്ടേയിരുന്നു. മഴയത്തു ചായ കുടിക്കുമ്പോൾ ഉള്ള അനുഭൂതി അതൊന്നു വേറെ തന്നെയാണല്ലോ.പഴയ സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള ഒരു ചായ കട. അച്ഛനും അമ്മയും മകളുമടങ്ങുന്നു ഒരു കുടുംബമായിരുന്നു ആ ചായക്കട നടത്തുന്നത്.ചായക്ക് കൂട്ടിനായി നുർക്കും ബെന്നും എല്ലാം കഴിച്ചു ഞങ്ങൾ വീണ്ടും യാത്രാ തുടർന്ന്. അതിനിടയിൽ ഞാൻ ഓടിച്ചിരുന്ന ബുള്ളെറ്റിൽ ഷാഹിദ്ഇരിപ്പുറപ്പിച്ചിരുന്നതിനാൽ ഞാൻ കുറച്ചു നേരത്തേക്ക് ഇന്നോവയിൽ കയറേണ്ടി വന്നു. പ്രകൃതിയോട് ഇണങ്ങിയ ഗ്രാമാണങ്ങളുടെ ഭംഗിയും റോഡിനോട് ഇരു വശത്തായി നിലകൊണ്ടിരുന്ന മലകളും അരുവികളും എല്ലാം കണ്ടു ആസ്വദിച്ച് ഏകദേശം 6:30 ആയപ്പോയേക്കും ഞങ്ങൾ മറയൂർ എത്തി. അതിനിടയിൽ ഞാൻ വീണ്ടും ബുള്ളറ്റിൽ കയറിപറ്റിയിരുന്നു. അത്രേമേൽ ആഹ്ളാദകരമായിരുന്നു ബുള്ളെറ്റിന്മേലുള്ള യാത്ര.
മറയൂരിലെ കോരി ചൊരിയുന്ന മഴയിൽ ഞങ്ങൾ അവിടെ കണ്ട മറ്റൊരു ചായക്കടയിൽ നിന്നും കട്ടനും ഓംലെറ്റും കഴിച്ചു, കൂട്ടിനായി ഒരു പാക്കറ്റ് കുടൽഎന്ന്ഞങ്ങൾ വിളിക്കുന്ന പേരറിയാത്ത പലഹാരവും. അടുത്ത യാത്ര മറയൂരിൽ നിന്നും മുന്നാറിലേക്കുള്ള 35 കിലോ മീറ്റർ അതിമനോഹരമായ പാതയാണ്. റോഡിനു ഇരു വശത്തുമുള്ള ചന്ദമരങ്ങളും തേയില തോട്ടങ്ങളും മലകളും അതിനിടയിലൂടെ ഉള്ള വെള്ള ചാട്ടങ്ങളും. വളവും തിരിവും നിറഞ്ഞ ചുരങ്ങളോട് കൂടിയ അതിമനോഹരമായ പാത. പക്ഷെ എന്ത് ചെയ്യാൻ, ഞങ്ങൾ മറയൂർ എത്തിയപ്പോയേക്കും നേരം ഇരുണ്ടിരുന്നു, ഞങ്ങളുടെ സമാധാനത്തിനായി യാഷിക് അപ്പോഴേ പറഞ്ഞിരുന്നു, തിരിച്ചു നമുക്ക് ഈ റൂട്ടിൽ തന്നെ പോവാം,അപ്പോൾ എല്ലാം ആസ്വദിച്ച് പോകാം എന്ന്. അങ്ങിനെ ഞങ്ങൾ ഏകദേശം ഏഴു മണിയോടടുത്ത അത്ര ശക്തമല്ലാത്ത മഴയത്തു മറയൂരിൽ നിന്നും മൂന്നാറിലേക്ക് പുറപ്പെടാൻ തയ്യാറായി.ഞാനും കാപ്പാടനും റംസിലും യാഷിക്കും ബുള്ളെറ്റിലും ബാക്കി ഷാദും ഷാഹിദും മുഹമ്മെടും രജീഷും നൗഫലും ഇന്നോവയിലുമായി പോകാൻ തയ്യാറായപ്പോഴാണ് അടുത്ത പ്രശ്നം. യാഷികിന്ടെ പ്രശസ്തമായ തൻഡെർബിർഡിനു സ്റ്റാർട്ടാവാൻ ഒരു മടി. ഞങ്ങൾ 18 അടവും പയറ്റി നോക്കി. നോ രക്ഷ! ഞങ്ങളെകൊണ്ട് പറ്റുന്നില്ല, ഇനി ഒരു മെക്കാനികിനെ കൊണ്ടേ ഇത് നന്നാകാൻ പറ്റു എന്ന് ഞങ്ങൾ ഉറപ്പിച്ചു. ഈ ഞായറാഴ്ച അതും ഈ മറയൂരിൽ ഏതു മെക്കാനിക്? ഒരു ശ്രമം നടത്തി നോക്കാം എന്ന് വെച്ച് ഞാനും മനുവും ഒരു ചെറിയ കയറ്റം കഴിഞ്ഞുള്ള മറയൂർ ടൗണിൽ പോയി നോക്കി.തുറന്നു പ്രവർത്തിക്കുന്നത് ഒരു വർക്ക് ഷോപ് പോലും കണ്ടില്ല,അടച്ചട്ടിരിക്കുന്ന ഒരു വർക്ക് ഷോപ്പ് മാത്രമാണ് കാണാൻ കഴിഞ്ഞത് . അവസാനം ഒരു എലെക്ട്രിഷ്യന്ടെ ഷോപ്പിനു പുറത്തു രണ്ടു മറയൂർ സ്വദേശികളായ യുവാക്കൾ ഇരിക്കുന്നട് കണ്ടു. അവരോട് ചോദിച്ചപ്പോൾ അവർ അകത്തു പോയി എലെക്ട്രിഷ്യനോട് കാര്യം പറഞ്ഞു . ബൈക്ക് ഇവിടെ എത്തിക്കുകയാണെങ്കിൽ പുള്ളി നോക്കാം എന്ന് പറഞ്ഞു. താഴെ ആണ് ബൈക്ക് അവിടെ വന്നു ഒന്ന് ചെക്ക് ചെയ്യുമോ എന്ന് ചോദിച്ചിട്ടൊന്നും പുള്ളി വഴങ്ങുന്നില്ല, വേണെമെങ്കിൽ ബൈക്ക് ഇങ്ങോട്ടു കൊണ്ടുവാ എന്ന ലൈൻ. പുള്ളി അൽപ്പം മദ്യപിച്ചിട്ടുമുണ്ട്, അൽപ്പം അല്ല കുറച്ചു കൂടുതൽ. എങ്കില് അവിടെ പുറത്തിരുന്ന രണ്ട യുവാക്കൾ ഞങ്ങളെ സഹായിക്കാൻ താഴെ ബൈക്കിന്റെ അടുത്തേക്ക് ഞങ്ങളെ കൂടെ വന്നു. അവർക്കും അത് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇനി ബൈക്ക് എങ്ങിനെങ്ങിൽ മുകളിൽ എത്തിക്കണം. എങ്ങിനൊക്കെ അവരുടെ സഹായത്തോടു കൂടി ഞാനും മനുവും യാഷിക്കും കാപ്പാടാനും ബൈക്ക് മുകളിൽ എത്തിച്ചു.എലെക്ട്രിഷ്യൻ അകത്തിരുന്നു ആർക്കോ ഫോൺ ചെയ്യുന്ന തിരക്കിലായിരുന്നു, ഞങ്ങൾക്കെല്ലേ അത്യാവിശം, അങ്ങേർക്കു അതില്ലല്ലോ. 30 മിനുട്സ് കഴിഞ്ഞിട്ടും മൂപ്പർ പുറത്തിറങ്ങുന്നില്ല, ഞങ്ങൾക്ക് ക്ഷമ നശിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ആ രണ്ടു യുവാക്കൾ ഞങ്ങളെ ബുദ്ധിമുട്ടു മനസ്സിലാക്കി പറഞ്ഞു,” ഇവിടെ വേറെ ഒരു മെക്കാനിക്ക് ഉണ്ട്, പേര് “കൊച്ചു”, ആള് വലിയ പുലിയാണ് നമ്മുക്ക് പോയി നോക്കാം, ആള് വീട്ടിൽ ഉണ്ടെങ്കിൽ നമുക് കൊടുവരാം എന്ന്” അങ്ങിനെ ഞങ്ങൾ കൊച്ചുവിനെയും തിരഞ്ഞു അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. മുന്പരിചയമില്ലാത്ത രണ്ടാളുടെ കൂടെ ഞാനും മനുവും രാത്രി മറയൂർ ടൗണും കഴിഞ്ഞു കൊച്ചുവിന്റെ വീട്ടിലേക്കു. വീട്ടിൽ ചെന്നപ്പോൾ ആള് ഭക്ഷണം കഴിക്കാൻ വേണ്ടി മറയൂർ പോയതായി അറിഞ്ഞു. വീണ്ടും മറയൂരിലേക്കു.അവിടെ ആളെ കാണാഞ്ഞപ്പോൾ എവിടുന്നൊക്കെ കൊച്ചുവിന്റെ നമ്പർ വാങ്ങി വിളിച്ചു നോക്കിയപ്പോൾ കൊച്ചു തിരിച്ചു വീട്ടിൽ എത്തിയിരിക്കുന്നു. വീണ്ടും കൊച്ചുവിന്റെ വീട്ടിലേക്കു. അങ്ങിനെ കൊച്ചുവെന്ന ആ മറയൂരിലെ പേരുകേട്ട ടെക്നിഷ്യനെ കൊണ്ട് ബൈക്കിനരികിലേക്ക്. പഴയ ബാബു ആന്തണി ലുക്കുള്ള ഒരാളായിരുന്നു കൊച്ചു. പേര് കൊച്ചു ആണെങ്കിലും, പ്രായം ഒരു 40 കാണും. ഞങ്ങൾ ബൈക്കിനടുത്തെത്തിയപ്പോയേക്കും എലെക്ട്രിഷ്യൻ പണി തുടങ്ങിയിരുന്നു. അങ്ങിനെ കൊച്ചുവും എലെക്ട്രിഷ്യനും കൂടി എന്തൊക്കെ അഴിച്ചും തുടച്ചും സ്റ്റാർട്ടായകൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം ബൈക്ക് സ്റ്റാർട്ടായി. ബൈക്കിന്റെ പ്ലഗ്ഗ്ഉം മറ്റും കംപ്ലൈന്റ് ആയിരുന്നു, തൽക്കാലത്തേക്ക് ശെരിയാക്കിയിട്ടുണ്ട്. എത്രനേരത്തേക്കു നിലനിക്കും എന്ന് അറിയില്ല.
ഇന്നിനി മുന്നാറിൽ പോകണോ, ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ടു, നാളെ രാവിലെ ബൈക്കൊക്കെ ശെരിയാക്കി പോയാൽ പോരെ എന്ന് ചോദ്യത്തിന്, അല്ല ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം എന്ന മറുപടിയും കൊടുത്തു പോകാൻ ഒരുങ്ങി. കാരണം, മുന്നാറിൽ ഏതെങ്കിലും നല്ല റിസോർട്ടിൽ ഒരുമിച്ചു താമസിച്ചു പഴയ ഓർമങ്ങൾ അയവിറക്കുകയും അവിടെ സൊറ പറഞ്ഞിരിക്കുകയുമായിരുന്നു ഞങ്ങളുടെ തീരുമാനം. തീരുമാനപ്രകാരം ഒരു ആറു മണിക്കെങ്കിലും മൂന്നാർ എത്തണമായിരുന്നു . ഇപ്പൊ തന്നെ സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. നിങ്ങള്ക്ക് പോകണം എന്നുണ്ടെങ്ങിൽ വേഗം പൊയ്ക്കോളൂ. മൂന്നാർ എത്തിയാൽ ഉടൻ ബൈക്ക് ശെരിയാകണം എന്ന ഉപദേശവും തന്നു ആ നല്ല മനുഷ്യർ ഞങ്ങളെ യാത്രയാക്കി. പോകുന്നതിനു മുൻപ് ഒരു കാര്യംകൂടി അവർ ഞങ്ങളോട് പറഞ്ഞു. മൂന്നാർ റോഡിൽ “പടയപ്പാ” ഇറങ്ങിയിട്ടുണ്ടെന്നു കേട്ടു, നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ ബൈക്കുകൾ ഇന്നോവക്കു പിന്നിലായി പോയാൽ മതി. “പടയപ്പാ”, മറയുർ-ചിന്നാർ വഴിയിലെ അക്രമണംകൊണ്ടു കുപ്രസിദ്ധി നേടിയ ഒറ്റക്കൊമ്പൻ. ഉള്ളിൽ ചെറിയ പേടി ഉണ്ടെങ്കിലും ഞങ്ങൾ യാത്ര തുടർന്ന്. ഞാനും കാപാടാനും റംസിലും യാഷിക്കും വീണ്ടും ബുള്ളെറ്റിലും മറ്റുള്ളവർ ഇന്നോവയിലുമായി കോരി ചൊരിയുന്ന മഴയിൽ മൂന്നാറിലേക്ക് പുറപ്പെട്ടു. ഉള്ളിലെ പേടി ഉണ്ടെങ്കിലും ശക്തമായ മഴയും കൂട്ടായി കാറ്റും കോടയും കൂടെ ആയപ്പോൾ ആ പേടി പതുക്കെ ഒരു ത്രില്ലിലേക്കു വഴിമാറി. രാത്രിയുടെ കനത്ത ഇരുട്ടിൽ കൊടും മഴ ഏറ്റുവാങ്ങി ബുള്ളറ്റിൽ പോകുമ്പോൽ തനിയെ ചിരിച്ചത് എന്തിനെന്ന് എനിക്കു അറിയില. തൊട്ടരികിലെ കാഴ്ചയെ മറയ്ക്കുംവിധം കോട നിറഞ്ഞു.ഹൃദയം നയിക്കുന്നിടത്തേക്ക് സഞ്ചരിക്കുകയായിരുന്നു. കാറ്റിന്റെ വന്യമായ മുരൾച്ച കേട്ട് തണുപ്പു നുകർന്ന് ഒരു റൈഡ്.സമയം ഏകദേശം 10 മണി ആവാറായി, ഇനിയും 35 കിലോ മീറ്റർ പോകാനുണ്ട്.ഇന്നോവക്കു പിന്നിലായി ഞങ്ങൾ ബുള്ളറ്റിൽ. മഴയുടെ ശബ്ദത്തിൽ ബുള്ളറ്റിന്റെ ശബ്ദം നേർത്തു വരുന്നതായി അനുഭവപെട്ടു. അധികം ദൂരം പോകുന്നതിനു മുമ്പ് തന്നെ തണ്ടർബേർഡിനു വീണ്ടും മിസ്സിംഗ് വന്നു തുടങ്ങി. അപ്പോയെക്കും ഏകദേശം ഒരു 15 കിലോമീറ്റര് ഞങ്ങൾ യാത്ര ചെയ്തുകാണും. ആ റൂട്ടിൽ ഞങ്ങളെകൂടാതെ അപ്പോഴും ഇപ്പോഴും ഒന്നോ രണ്ടോ വാഹനമല്ലാതെ വേറൊരു വാഹനവും പോകുന്നുമില്ല. വീണ്ടും ചെറിയ പേടി വന്നു തുടങ്ങി. ചെറിയ മിസ്സിംഗ് ഉണ്ടെങ്കിലും ഞങ്ങൾ മുന്നോട്ടു തന്നെ പോയി.മൂന്നാർ എത്തും എന്ന ഉറച്ച വിശ്വാസത്തിൽ. പിന്നിൽ ഞങ്ങൾ ഉണ്ടെന്ന വിശ്വാസത്തിൽ ഇന്നോവയും മുന്നോട്ടു തന്നെ പോയി കൊണ്ടിരുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ പേടിച്ച പോലെ ബൈക്ക് ഓഫായി. അപ്പോയെക്കും ഇന്നോവയും റംസിലും കുറച്ചു മുന്നോട്ടു പോയിരിക്കുന്നു. ഞാനും കാപ്പാടനും യാഷിക്കും മാത്രമായി വിജനമായ സ്ഥലത്തു. കുറച്ചു നേരത്തെ പരിശ്രമത്തിനിടയിൽ വീണ്ടു സ്റ്റാർട്ടായി. വീണ്ടും മുന്നോട്ടു… അപ്പോയെക്കും മറ്റുള്ളവരും ഞങ്ങളെ തിരഞ്ഞു എത്തിയിരുന്നു. തകർത്തു പെയ്യുന്ന മഴയും റോഡിലെ കുഴികളുമൊക്കെ പ്രതിബന്ധങ്ങൾ തീർത്തിട്ടും രണ്ടു മൂന്നു തവണ ഓഫായും സ്റ്റാർട്ടായും യാഷികിന്ടെ ബൈക്കുമായും, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഈ യാത്ര അവസാനം 11 :30 ആയപ്പോയേക്കും മൂന്നാർ എത്തിയിരിക്കുന്നു. ബുള്ളെറ്റിന്റെ ശബ്ദം മൂന്നാർ മുഴുവൻ കേൾക്കും വിധം ഉച്ചത്തിലാക്കിയായിരുന്നു മൂന്നാർ-ഇൽ എത്തിയത് ഞങ്ങൾ ആഘോഷിച്ചത്. ഓരോ യാത്രയും ഓരോ തീക്ഷണമായ അനുഭവങ്ങളാണ് …. ഒരു പുതിയ ലോകത്തെ അനുഭവിച്ചറിയലാണ് …… ഒരു സ്വയം തിരിച്ചറിയലാണ് …. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടുണരുന്ന ദിനങ്ങൾ സമ്മാനിക്കുന്നത് ഒരു വല്ലാത്ത ഊർജമാണ്.
ഇനി താമസിക്കാൻ ഒരു സ്ഥലം കണ്ടത്തെലായിരുന്നു അടുത്ത ലക്ഷ്യം. അതിനു മുമ്പായി എന്തെങ്കിലും കഴിക്കാം എന്ന് ചിലർക്ക്. അപ്പോഴേക്കും കാപ്പാടനും യാഷിക്കും താമസിക്കാനുള്ള സ്ഥലവും അന്ന്വേഷിച്ചു പോയിരുന്നു. അവരെ തിരിച്ചു വിളിച്ചു ഞങ്ങൾ മൂന്നാർ ടൗണിൽ ഉള്ള ഒരു തട്ട് കടയിൽ കയറി വേണ്ടുവോളം ഭക്ഷണം കഴിച്ചു. ആവിശ്യത്തിലധികം കാടയും, ചിക്കനും, അതിലേക്കു ദോശയും, ചപ്പാത്തിയും, പൊറോട്ടയും,കട്ടൻ കാപ്പിയും എല്ലാം. അതിനു ശേഷം വഴിയിൽ കണ്ട ഒരു ഇടനിലക്കാരൻ വഴി ഒരു വീട് കിട്ടി. മൂന്നു ബെഡ് റൂമോട് കൂടിയ ഒരു വീട്. ഒരുമണിയോട് അടുത്ത ആ സമയത്തു ഞങ്ങൾക്ക് അതുതന്നെ ധാരാളമായിരുന്നു. താമസിക്കുന്ന വീട്ടിൽ എത്തിയപ്പോൾ തന്നെ തുടങ്ങിയ ഒച്ചയും ബഹളവും സൊറ പറച്ചിലും ഒക്കെ തീർന്നു എല്ലാവരും ഉറങ്ങാൻ മൂന്നു മണി ആയിക്കാണും. അതിനിടയിൽ TV യിലൊരു ന്യൂസ്, മുന്നാറിലെ മഴയെ കുറിച്ചാണ് ന്യൂസ് വന്നിരിക്കുന്നത്, “മൂന്നാർ ഒറ്റപെട്ടു “, എന്ന തലകെട്ടോടു കൂടി.
മൂന്നാറിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുണ്ടായതിനാൽ മുന്നാറിലേക്കുള്ള എല്ലാ യാത്ര മാർഗവും നിലച്ചിരിക്കുന്നു. പക്ഷെ ഞങ്ങൾ മുന്നാറിൽ എത്തിയിരിക്കുന്നു, പ്രത്യേകിച്ചു മറ്റു തടസങ്ങൾ ഒന്നും ഇല്ലാതെ തന്നെ. എങ്ങിലും, എനിക്ക് ഉള്ളിലൊരു പേടി ഉണ്ടായിരുന്നു.കാരണം, യാത്ര കഴിഞ്ഞു പിറ്റേ ദിവസം എനിക്ക് തിരിച്ചു പോകേണ്ടതാണ്. യാത്ര സൗകര്യം നിലച്ചാൽ പിന്നെ എങ്ങിനെ ഞങ്ങൾ തിരിച്ചു നാട്ടിലെത്തും.
പിറ്റേ ദിവസം രാവിലെ തന്നെ മൂന്നാർ ടൗണിൽ പോയി നല്ല വെജിറ്റേറിയൻ പ്രാതൽ കഴിഞ്ഞതിനു ശേഷം, യാഷിക്കിന്റെ ബൈക്ക് നന്നാക്കാനുള്ള പുറപ്പെടലായി.അതിനിടയിൽ ചില തീരുമാനങ്ങൾ ഞങ്ങളെ എടുത്തിരുന്നു. ഇതുവരെ ബുള്ളറ്റിൽ കയറാത്ത മനുവും നൗഫലും ഇന്ന് ബുള്ളറ്റ് ഓടിച്ചിരിക്കണം. അവർ ആദ്യം അനുസരിച്ചില്ലങ്കിലും ഞങ്ങൾ വിടാൻ പോകുന്നില്ലന്നു മനസ്സിലാക്കിയ നൗഫൽ സമ്മതിച്ചു. മനു വാശിപിടിച്ചു, എന്നെ കൊന്നാലും മുന്നാറിലെ ഈ തണുപ്പും പോരാത്തതിന് ഈ മഴയത്തും ഞാൻ ബുള്ളറ്റ് ഓടിക്കില്ലാന്നു വാശി. എന്നാൽ നീ ഇവിടുന്നു ബസിൽ തിരിച്ചു നാട്ടിൽ പോകേണ്ടി വരുമെന്ന് ഞങ്ങളും. അവസാനം നിവർത്തിയില്ലാതെ അവനും ബുള്ളറ്റിൽ കയറി. അങ്ങിനെ യാഷിക്, കാപ്പാടൻ, നൗഫൽ, മനു എന്നിവർ ബുള്ളറ്റിൽ ബാക്കി ഞങ്ങൾ ഇന്നോവയിലും ആയി അടുത്ത വർക്ക്തി ഷോപ് തിരഞ്ഞുള്ള യാത്രയായിമൂന്നാർ ടൌൺ വിട്ടു കുറച്ചു ഉള്ളിലേക്കായി ഒരു ഗ്രാമത്തിൽ ബിജുഅണ്ണൻ എന്നെ ബുള്ളറ്റ് മെക്കാനിക്കിനെ കുറിച്ചറിയുകയും, ഇടുങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ബിജുഅണ്ണൻ എന്ന മെക്കാനികിന്ടെ ഷെഡിലേക്ക് ബൈക്കുമായി ചെന്ന് ബിജു അണ്ണനോട് നന്നാക്കാൻ പറഞ്ഞു ഞങ്ങളവിടെ നിന്നും അതിന്റെ അടുത്തുള്ള ഒരു കുന്നിലേക്ക് ബാക്കിയുള്ള ബുള്ളറ്റും കൊണ്ട് പോയി. ഇന്നോവ പോകത്ത വഴി ആയതിനാൽ പല ട്രിപ്പുകളായി എല്ലാവരും ആ ഓഫ് റോഡ് റേസ് അസ്വദിച്ചു. പിന്നീട് ഇന്നോവയുംകൂടെ പോകാൻ പാകത്തിലുള്ള മറ്റൊരു സ്ഥലത്തേക്ക് പോയി. ബിജു അണ്ണൻ ഞങ്ങളോട് രണ്ടു മണിക്കൂർ സമയം ആയിരുന്നു ബൈക്ക് നന്നാക്കാൻ പറഞ്ഞിരുന്നത്. ഉള്ള സമയത്തു മുന്നാറിലെ ചില തെയില തോട്ടങ്ങൾക്കിടയിലൂടെ ഉള്ള റോഡുകളിലൂടെ യാത്ര ചെയ്തും ഫോട്ടോ പിടിച്ചും മൂന്നു മണിക്കൂർ പോയി.ബിജു അണ്ണന്റെ അടുത്ത് നിന്നും ബൈക്ക വാങ്ങി, ഞങ്ങൾ വന്ന വഴിലൂടെ തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു. തലേന്ന് രാത്രിയിലുള്ള യാത്ര ആയതിനാൽ കാഴ്ചകളൊന്നും കാണാപറ്റാത്തതിനാലാണ് പകൽ തന്നെ തിരിക്കാൻ തീരുമാനിച്ചത്. മൂന്നാർ മുതൽ ഉടുമ്പേൽപെട്ടു വരെ പ്രകൃതിരമണീയമായ റൂട്ടിലൂടെ വേണ്ടുവോളം എല്ലാം അസ്വദിച്ചുള്ള മടക്കയാത്ര. സുന്ദരകാഴ്ചകൾ.. യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ നിന്നുമാണ് ഈ കാഴ്ചകളൊക്കെയും സ്രഷ്ടിക്കപ്പെട്ടിരിക്കുന്നത്. പോരുന്ന വഴിയിൽ മറയൂരിൽ ഇന്നലെ ഞങ്ങളെ സഹായിച്ചവരെ ഒന്നുകൂടെ കണ്ടു കൈവീശി വീണ്ടും അവിടെ നിന്നും ഉടുമ്പേൽപെട്ടു വഴി പൊള്ളാച്ചി ,പാലക്കാടു ,മലപ്പുറം……
ഈ യാത്രക്കായി ഞങ്ങൾക്ക് ബുള്ളറ്റ് ഒരുക്കി തന്ന ഷാഹിദിനും ഷാദിനും മുഹമ്മദിനും യാഷികിനും പ്രത്യേക നന്ദി രേഖപെടുത്തുന്നു. ബുള്ളെറ്റ് ട്രിപ്പിനെ നിരുത്സാഹ പെടുത്തിയാടിന് ക്ഷമയും ചോദിച്ചു നിർത്തുന്നു……
ഇOതിയാസ് ബംങ്കാളത്