സൗദി അറേബ്യയിലെ ഏറ്റവും പഴക്കമുള്ള പട്ടണങ്ങളിൽ ഒന്നാണ് ഉഷെയ്ഗർ. റിയാദിൽ നിന്നും ഏകദേശം 200 km അകലെയാണ് മനോഹരമായ ഈ പട്ടണം. അ’എക്കൽ (A’ekel) എന്നായിരുന്നു ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. പല പ്രമുഖ ഗോത്രവർഗ്ഗക്കാരും അവിടെ താമസിച്ചിരുന്നു. തമീം ഗോത്രം അവയിലൊന്ന്. അറേബ്യൻ ഉപദ്വീപിലെ നിരവധി കുടുംബങ്ങൾക്ക് ഇത് മാതൃഭൂമിയാണ് .
വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ കുടുംബം “അൽ-എൽഷെയ്ഖ് “, ഖത്തറിന്റെ ഭരണാധികാരികളുടെ കുടുംബം “അൽ-താനി” , അൽ -മിസ്നദ് എന്നിവ അവയിൽ ചിലതാണ്. ഉഷെയ്ഗർലെ ജനങ്ങൾ തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ചരിത്രപരമായ പട്ടണത്തെ പുനര്നിര്മിച് നല്ല രീതിയിൽ പരിപാലിച് പോരുന്നു.
Share This Post